ഇടക്കൊക്കെ മഴ പെയ്യുന്നന്ന് നമ്മുക്ക് ഒക്കെ വേണ്ടി ആണെന്ന് അന്ന് എനിക്കും തോന്നി.


നടന്നു നീങ്ങിയത്, കിട്ടിയതെല്ലാം ഔദാര്യങ്ങൾ ആയിരുന്നെന്നും മറിച്ച് അവകാശങ്ങള്‍ ആയിരുന്നില്ല എന്നറിഞ്ഞപ്പോൾ ആയിരുന്നു. എല്ലാം എല്ലാം. എനിക്ക് എന്നെ തന്നെ മറക്കാൻ വയ്യായിരുന്നു എന്റെ സ്വപ്നങ്ങളെ, ഇഷ്ടങ്ങളെ മറന്നിരുന്നെങ്കിലും. പിന്നെ ഇതൊക്ക ആർക്കുവേണ്ടി എന്ന ചോദ്യമായി മനസ്സ് നിറയെ.

ഓരോ ജീവിതവും സ്വർണ്ണലിപിയിൽ എഴുതിയതല്ല എന്ന് സ്വയം ആശ്വസിച്ചു, എല്ലാം അങ്ങനെ അല്ലെങ്കിലും. ഇതൊക്ക അറിയുമ്പഴും ഒറ്റപ്പെടലിന്റെ അതി ഭീകരമായ ആയ ഏതോ ഭാവം എന്നെ വീണ്ടും ഒറ്റപെടുത്തും പോലെ. അല്ല പേടിപ്പിക്കും പോലെ. ഞാൻ എന്താണെന്ന്‌ മനസ്സിലാക്കാതെ എന്നെ തിരുത്താനായി വീണ്ടും വേറെ ഒരു കൂട്ടർ. അവർക്കിടയിടോടെ ഉള്ള ജീവിതം വീണ്ടും ബാക്കി.

അങ്ങനെ ഇരിക്കുമ്പോൾ പെട്ടന്ന് ഒരു മഴ പെയ്തു. അവൾക്ക് തോന്നി, അത്  അവളെ  നനയിക്കാനാണെന്ന്. ഒട്ടും മടിച്ചു നില്‍ക്കാതെ അവൾ ആ മഴ വേണ്ടുവോളം നനഞ്ഞു. തണുത്തില്ല അവൾക്ക്, ശക്തമായ മഴത്തുള്ളികൾ അവളെ വേദനിപ്പിച്ചുമില്ല. അവൾ ഒരു സ്ത്രീ അല്ലെ, ഇതിൽ  കൂടുതൽ  എന്തൊക്കെ അവൾ അറിഞ്ഞിട്ടുണ്ടാകും.

പിന്നെ പെട്ടന്ന് അവൾ എന്നോട് പറഞ്ഞു, ഞാൻ പെണ്ണായി പിറക്കണ്ടായിരുന്നു എന്ന്. ആൺകുട്ടികൾ എത്ര ഭാഗ്യം ചെയ്‌തവരാണ്. പിന്നെ ഒന്നും മിണ്ടാതെ ഞാൻ അങ്ങനെ തന്നെ അവിടെ ഇരുന്നു അവൾ നനഞ്ഞ  മഴയും കണ്ട്. മഴ ഒന്ന് തോർന്നപ്പോ അവൾ വീണ്ടും എന്റെ അടുത്ത് വന്നിരുന്നു. അവൾക്ക് എന്നോട് എന്തൊക്കെയോ പറയാൻ ഉണ്ടെന്ന് വീണ്ടും തോന്നി. 

അവൾ പറഞ്ഞു തുടങ്ങി. എനിക്ക് കൂട്ട് കൂടാൻ പേടിയാണ്. കൂട്ടുകാരെയും പേടിയാണ്. അവർക്ക് ഒപ്പം പോകാൻ പേടിയാണ്. അവരുടെ  വീട്ടിൽ പോകാനും പേടിയാണ്. കാരണം, അവിടെ ഞാൻ മകൾ അല്ലാതായി മാറുന്നു. കണ്ണുകൾ ചെന്നെത്തുന്നത് അവളുടെ കുഞ്ഞു മാറിടത്തേക്കും, കാമം എന്തെന്ന് അറിയാത്ത കുഞ്ഞ് മനസ്സിലേക്കുമാണെന്ന് അവൾ പറയാതെ തന്നെ ഞാൻ വായിച്ചെടുത്തു. ഇടക്കൊക്കെ മഴ പെയ്യുന്നന്ന് നമ്മുക്ക് ഒക്കെ വേണ്ടി ആണെന്ന് അന്ന് എനിക്കും തോന്നി.

Comments

Popular posts from this blog

Can something be Constant?

Yes, it's a fine age. She is in her 40's.

I still retain my eight letter name. I know a day when You and I got to leave I have to finely decorate the space in all extravaganza.